കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പൊതിച്ചോറുകള്‍ നല്‍കി ഡിവൈഎഫ്ഐ അടിവാട് മേഖലാ കമ്മിറ്റി

പല്ലാരിമംഗലം: കളമശേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്ഐ അടിവാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറുകള്‍ നല്‍കി. അടിവാട് ടൗണില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ പ്രസിഡന്റ് എം.എ ഷെമീം അധ്യക്ഷത വഹിച്ചു. എട്ട് യൂണിറ്റുകളില്‍ നിന്നുമായി ശേഖരിച്ച 1400 പൊതിച്ചോറുകള്‍ വെള്ളിയാഴ്ച ഉച്ചക്ക് ആശുപത്രിയില്‍ എത്തിച്ച് വിതരണം ചെയ്തു. മേഖലാ സെക്രട്ടറി കെ.എ യൂസുഫ്, പി.എ നവാസ്, കെ.ആര്‍ രതീഷ്, അനു റോഷന്‍, അനീഷ് കുമാര്‍, ഹാജ മൈതീന്‍, ഷെഫിന്‍ അലി, എം എം ഷെബീര്‍, ഒ എ ബാസിത്, അല്‍ഫാസ് റഹ്‌മാന്‍, അല്‍ഫാസ് റഹ്‌മാന്‍, അബിന്‍സ് മുഹ്യിദ്ദീന്‍, എം എ ജന്‍സീര്‍, മുഹമ്മദ് റഈസ്, കെ എസ് ഷെഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!