മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി…

 

 

മൂവാറ്റുപുഴ : പോത്താനിക്കാടെത്തിയ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാട്ടിയത്. ശനിയാഴ്ച രാവിലെ 11ന് പോത്താനിക്കാട് ഗവ ആശുപത്രിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങാന്‍ ശ്രമിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ ആശുപത്രി ഗേറ്റിന് മുന്നില്‍ കാത്തുനിന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് പ്രവർത്തകർ എംഎല്‍എയുടെ കാറിന് മുന്നിലും കരിങ്കൊടിയുമായെത്തി. പോത്താനിക്കാട് പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി.

ഫോട്ടോ…പോത്താനിക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ കരിങ്കൊടി കാട്ടുന്നു

Back to top button
error: Content is protected !!