ലഹരി വിമുക്ത കേരളം: അധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി

കോലഞ്ചേരി: ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കോലഞ്ചേരി ബിആര്‍സിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി.നാലു ദിവസം കൊണ്ട് ഉപജില്ലയിലെ 1 മുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കും.3 കേന്ദ്രങ്ങളിലായി 960 അധ്യാപകര്‍ക്കാണ് പരിശീലനം. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം നിര്‍വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി. ശ്രീകല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.ബി. സിനി, എക്‌സൈസ് പ്രവന്റീവ് ഓഫിസര്‍ രമേശ്, പി.വി.സജി, സണ്ണി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!