അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറക്കും.

തൊടുപുഴ :അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് 40 സെന്റിമീറ്റര്‍ ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിക്കാനാണ് തീരുമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.പെരിയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

 

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയില്‍ എത്തിയതായി തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യതയുണ്ട്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

141 അടിയാണ് ഡാമില്‍ റൂള്‍കര്‍വ് പ്രകാരം പരമാവധി സംഭരിക്കാവുന്ന വെള്ളത്തിന്റെ അളവ്. 400 ഘനയടി വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.

Back to top button
error: Content is protected !!