കനത്തമഴ പല്ലാരിമംഗലത്ത് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

പല്ലാരിമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണു. പല്ലാരിമംഗലം രണ്ടാം വാര്‍ഡ് ഏണിയാലില്‍ ലൈലയുടെ വീട്ടിന്റെ പിന്‍ഭാഗത്തെ സംരക്ഷണഭിത്തിയാണ് പതിനഞ്ചടി താഴ്ചയിലേക്ക് ഇടിഞ്ഞ് വീണത്. വീടിന്റെ നിലനില്‍പിന് ഭീക്ഷണിയാകുന്ന തരത്തില്‍ പിന്‍ ഭാഗത്തെ മുറ്റംമുഴുവനായി ഇടിഞ്ഞുതാഴ്ന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഒ ഇ അബ്ബാസ്, വാര്‍ഡ് മെമ്പര്‍ കെ എം മൈതീന്‍, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടം തിട്ടപ്പെടുത്തി നിര്‍ധന കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് ജനപ്രതിനിധികള്‍ആവശ്യപ്പെട്ടു

 

Back to top button
error: Content is protected !!