കഞ്ചാവിനും, മയക്കുമരുന്നിനും എതിരായ പോരാട്ടം ശക്തമാക്കും: എഐവൈഎഫ്

 

മൂവാറ്റുപുഴ: സമൂഹത്തിൽ ദുരന്തം വിതയ്ക്കുന്ന കഞ്ചാവിനും, മയക്കുമരുന്നിന്നും എതിരായ പോരാട്ടം ശക്തിപ്പെടുത്താൻ എഐവൈഎഫ് പായിപ്ര ലോക്കൽ കൺവെൻഷൻ തീരുമാനിച്ചു. പണത്തിനു വേണ്ടി കഞ്ചാവിന്റേയും, മയക്കുമരുന്നിന്റേയും, അനധികൃത മദ്യ കച്ചവടത്തിന്റേയും വ്യാപനം പായിപ്ര പഞ്ചായത്തിൽ ഉണ്ട്. വിവിധ കേന്ദ്രങ്ങളിൽ ഇത്തരം സംഘങ്ങൾ തമ്പടിക്കുന്നുണ്ട്, പഞ്ചായത്തിന് പുറത്തു നിന്നുമുള്ള സംഘങ്ങൾ എത്തി ലഹരി ഉപയോഗിക്കുന്നതും വില്പന നടത്തുന്നതും പതിവാണ്. സമാന സംഭവത്തിൽ പായിപ്രയിൽ ഇന്നലെ ഒരു പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. വിവിധ കടകൾ കേന്ദ്രീകരിച്ചും വ്യക്തികളും അനധിക്യത മദ്യ കച്ചവടം നടത്തുകയും ചെയ്യുന്നുണ്ട്.ഇതിനെതിരെ പ്രതിരോധം തീർക്കുവാനും, ബോധവത്കരണം നടത്തുന്നതിനും യുവജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്എഐവൈഎഫ് ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങൾക്ക് തകർത്ത് അവർക്ക് ആശ്രയമാകേണ്ട ചെറുപ്പക്കാർ പെട്ടെന്ന് പണമുണ്ടാക്കുന്നതിനുള്ള അവസരമായി ഇതിനെ കണ്ട് ഇത്തരം ലഹരിമാഫിയയുടെ പിടിയിൽപ്പെട്ട് തകർന്നടിയുകയാണ് എന്ന് സമൂഹം തിരിച്ചറിയണമെന്നും ലഹരിമാഫിയകൾക്കെതിരായി യുവജന സ്ക്വാഡുകൾ രൂപീകര ക്കുവാനും കൺവെൻഷൻ തീരുമാനിച്ചു.തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന കൺവൻഷൻ സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി, സിപിഐ മണ്ഡലം കമ്മിറ്റി അംഗം വി.എം. നവാസ് സിപി ഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. സനു വേണുഗോപാൽ അനുശോചനപ്രമേയവും, ഫെബിൻ എലിയാസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

കൺവെൻഷൻ ഭാരവാഹികളായി

സനു വേണുഗോപാൽ(പ്രസിഡന്റ്)

ഷിഹാബ് പി.എ., ബേസിൽ സി.ബേബി(വൈ.പ്രസിഡന്റ്)

 

അൻഷാജ് തേനാലി (സെക്രട്ടറി)

ഷെജിമോൻ പി.എ, സിദ്ധീഖ് വി.എം, ശ്രീലേഖ വിജയകുമാർ,(ജോ: സെക്രട്ടറി) ഫെബിൻ എലിയാസ് (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

 

ചിത്രം – എഐവൈഎഫ് പായിപ്ര ലോക്കൽ കൺവൻഷൻ സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!