ക്രൈംമൂവാറ്റുപുഴ

മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

മൂവാറ്റുപുഴ: മയക്കുമരുന്നുകേസിൽ മൂവാറ്റുപുഴ പെരുമറ്റം സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പെരുമറ്റം കൂൾമാരിയിൽ ചേനക്കരപറമ്പിൽ  അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന അമിൻലാലി (31)നെയാണ് പിടികൂടിയത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ് കഴിഞ്ഞ മാസം 28ന് കണ്ടെടുത്ത 22ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കേസിലെ തുടരന്വേഷണത്തിലാണ് അമിൻലാൽ പിടിയിലാ കുന്നത്. എക്സെെസ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ബി.ടെന്നിമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൂവാറ്റുപുഴയിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 20 വർഷം തടവു ശിക്ഷ ലഭിക്കാവുന്ന മേജർ മയക്കുമരുന്ന് കേസാണിതെന്ന് ബി. ടെന്നിമോൻ അറിയിച്ചു.

Back to top button
error: Content is protected !!