ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍ ജില്ലാ പോലീസ്

 

ആലുവ: ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി വിദ്യാര്‍ത്ഥികളുടെ അരികിലേയ്ക്ക് റൂറല്‍ ജില്ലാ പോലീസ്. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പി.ടി.എ പ്രതിനിധികളേയും പങ്കെടുപ്പിച്ച് സെമിനാര്‍ നടത്തി. പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. സെമിനാര്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആലുവ ഡിവൈഎസ്പി പി.കെ.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സിനിമാ നടന്‍ സുധീര്‍ പറവൂര്‍ മുഖ്യാതിഥിയായിരുന്നു ഡി.വൈ.എസ്.പി എം.കെ.മുരളി, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിഷ്, പുത്തന്‍വേലിക്കര ഇന്‍സ്‌പെക്ടര്‍ എസ്.ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജഗിരി
ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദിവ്യാ തോമസ് ക്ലാസ് എടുത്തു. ആലുവ, മുനമ്പം സബ് ഡിവിഷനുകള്‍ സംയുക്തമായാണ്
പരിപാടി സംഘടിപ്പിച്ചത്.

 

Back to top button
error: Content is protected !!