ലഹരിക്കെതിരേ ജനകീയ ജാഗ്രത സമിതി

വാഴക്കുളം:ലഹരി ഉപയോഗത്തിനെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂര്‍ പഞ്ചായത്തംഗം കെ.വി സുനില്‍,മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിജു സെബാസ്റ്റ്യന്‍,വാഴക്കുളം സെന്റ് ജോര്‍ജ് വോളിബോള്‍ ക്ലബ്ബ് പ്രസിഡന്റ് തോമസ് വര്‍ഗീസ്,വാഴക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകള്‍ക്കും എതിരെ ഡിവൈഎഫ്‌ഐ മഞ്ഞള്ളൂര്‍ മേഖലയുടെ നേതൃത്വത്തിലാണ് സദസ് സംഘടിപ്പിച്ചത്. സ്‌കൂള്‍,കോളജ് കേന്ദ്രീകരിച്ചും ഗ്രാമ,നഗര വ്യത്യാസം ഇല്ലാതെയും ലഹരി മാഫിയ പിടിമുറുക്കുകയാണ്. ഇത്തരം സംഘങ്ങളെ നാട്ടില്‍ നിന്ന് തുരത്തുന്നതിനു വേണ്ടി ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ജനകീയ സദസ് നടത്തിയത്. ഇതോടൊപ്പം പൊതുജനങ്ങളുടെ സഹകരണത്തോടെ ജാഗ്രതാ സമിതിയും രൂപീകരിച്ചു.

 

Back to top button
error: Content is protected !!