ലഹരിയുടെ ഉപയോഗത്തിനെതിരെ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

രാമമംഗലം: ലഹരിയുടെ ഉപയോഗത്തിനെതിരെ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിന് എതിരെ ജനശ്രദ്ധ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. രാമമംഗലത്തും പരിസരങ്ങളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം രാമമംഗലം ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സൈക്കിള്‍ റാലി നടത്തിയത്. റാലി രാമമംഗലം ജനമൈത്രി പോലീസ് എസ്‌ഐ എ.കെ മുരളി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണന്‍ സന്ദേശം നല്‍കി. ജനമൈത്രി പോലീസ് തയ്യാറാക്കിയ പോസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനവും നിര്‍വഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ ആയ അനൂബ് ജോണ്‍,സ്മിത സ വിജയന്‍, ഷൈജി സ ജേക്കബ്,അജേഷ് എന്‍ എ,ലത,മധു എസ്,സുമേഷ് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.റാലി പാമ്പാക്കുട വഴി അഞ്ചെല്‌പെട്ടിയില്‍ സമാപിച്ചു.

 

Back to top button
error: Content is protected !!