ലഹരി വിരുദ്ധബോധവല്‍കരണം: കേരള പിറവി ദിനത്തില്‍ മനുഷ്യശൃംഖല രൂപീകരിക്കും

കല്ലൂര്‍ക്കാട്: ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കേരള പിറവി ദിനത്തില്‍ കല്ലൂര്‍ക്കാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യശൃംഖല രൂപീകരിക്കുന്നു. ചെവ്വാഴ്ച്ച 10.30ന് കല്ലൂര്‍ക്കാട് ടൗണില്‍ നിന്നും കലൂര്‍ ഹൈറേഞ്ച് ജംഗ്ഷനിലേക്കാണ് മനുഷ്യ ശൃംഖല തീര്‍ക്കുന്നത്.
മയക്കു മരുന്ന് വില്‍പ്പനയ്ക്കും ഉപയോഗത്തിനും എതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മനുഷ്യ ശൃംഖല തീര്‍ക്കുന്നതെന്ന് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സീസ് തെക്കേക്കര അറിയിച്ചു. ആറ് കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന മനുഷ്യ ശൃംഖലയില്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍,പോലീസ്,ഫയര്‍ ഫോഴ്‌സ്,എക്‌സൈസ്,പഞ്ചായത്ത്, ബാങ്ക് ജീവനക്കാര്‍, വ്യാപാരികള്‍,വിവിധ ക്ലബ്ബുകളിലെ അംഗങ്ങള്‍, ഓട്ടോറിക്ഷ,ടാക്‌സി ഡ്രൈവര്‍മാര്‍,മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍,കുടുംബശ്രീ അംഗങ്ങള്‍,തൊഴിലുറപ്പ് തൊഴിലാളികള്‍,പഞ്ചായത്തിലെ ജന പ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം ആളുകള്‍ പങ്കെടുക്കും. ലഹരി വിരുദ്ധ പ്രതിജ്ഞയും ഇതോടനുബന്ധിച്ച്നടത്തും.

 

Back to top button
error: Content is protected !!