മൂവാറ്റുപുഴ

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ഓട്ടന്‍ തുള്ളലും നടത്തി

അമ്പലമേട് : റെസിഡന്‍സ് അസോസിയേഷന്റെ കൂട്ടായ്മയായ റെസ് അമ്പലമേട് മേഖലാ കമ്മറ്റിയും, പ്രഭാത് റെസിടെന്‍ഷ്യല്‍ പബ്ലിക്‌സ്‌കൂള്‍ കരിമുകളും സമുക്തമായി വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍  ലഹരി വിമുക്ത ബോധവല്‍കരണ ക്ലാസും ഓട്ടന്‍ തുള്ളലും പ്രഭാത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. പ്രഭാത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വത്സമ്മ ആന്റണി അധ്യക്ഷത വഹിച്ചു. വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയാ മുരുകേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ റെസ് അമ്പലമേട് മേഖലാ പ്രസിഡന്റ് ജയ്‌മോന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മാമല വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ റസീന വി.ബി ലഹരി വിമുക്ത സത്യപ്രതിഞാ ചൊല്ലിക്കൊടുത്തു. കുന്നത്തുനാട് പഞ്ചായത്ത് മെമ്പര്‍ അബുബക്കര്‍, പുത്തന്‍കുരിശ് പഞ്ചായത്ത് മെമ്പര്‍ ഷാനിഫാ ബാബു, മാമല സിവില്‍ എക്‌സൈസ് ഓഫീസര്‍ ധീരു ജെ അറക്കല്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ രജിത എം.ആര്‍ , റെസ് അമ്പലമേട് മേഖലാ ജോയിന്‍ സെക്രട്ടറി എം.സി ശശി, ട്രഷറര്‍ സുകുമാരന്‍, എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!