ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയൊരുക്കി ചാത്തമറ്റം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

ചാത്തമറ്റം: ലഹരിക്കെതിരെ മനുഷ്യ ചങ്ങലയൊരുക്കി ചാത്തമറ്റം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ലഹരിക്കെതിരെയുള്ള ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചങ്ങലയില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും, എന്‍ എസ് എസ് വോളന്റിയേഴ്സും, അധ്യാപകരും രക്ഷിതാക്കളും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും അണിനിരന്നു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് സീമാ സിബി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ തെരുവ് നാടകവും, ഫ്ലാഷ് മോബും ചങ്ങലയോടനുബന്ധിച്ച് നടന്നു. വാര്‍ഡ് മെമ്പര്‍ സാബു തൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം വാര്‍ഡ് മെമ്പര്‍ സാറാമ്മ പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ റാണിക്കുട്ടി ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ സന്തോഷ് മൂഴിയില്‍, റെജിസാന്റി, ലൈബ്രറി പ്രസിഡന്റ് സന്തോഷ് റ്റി.എസ്, പി ടി എ പ്രസിഡന്റ് ജോഷി കുര്യാക്കോസ്, സി ഡി എസ് ചെയര്‍ പേഴ്സണ്‍ അഞ്ചുതുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ലിസി പൗലോസ്, ഹെഡ്മിസ്ട്രസ് സിജി സി.എം എന്നിവര്‍ നേതൃത്വംനല്‍കി.

Back to top button
error: Content is protected !!