രാഷ്ട്രീയം

വിഷുദിനത്തിൽ കുടിവെള്ളം തടസ്സപ്പെട്ടപ്പോൾ ടാങ്കറിലെത്തിച്ചു നൽകി സിപിഎം-ഡിവൈ.എഫ് ഐ പ്രവർത്തകർ.

മൂവാറ്റുപുഴ :വിഷുദിനത്തിൽ കുടിവെള്ളം തടസ്സപ്പെട്ടപ്പോൾ ടാങ്കറിൽ ശുദ്ധജലമെത്തിച്ച് സിപിഎം-ഡിവൈഎഫ് ഐ പ്രവർത്തകർ.ഇന്ന് വിഷുദിനത്തിൽ പുന്നമറ്റത്തെ വേങ്ങത്തണ്ട് കോളനിയിൽ ലിഫ്റ്റ് ഇറിഗേഷന്റെ ജലവിതരണം തടസ്സപ്പെട്ടപ്പോളാണ് ടാങ്കറിൽ ശുദ്ധജലമെത്തിച്ച് സ്ഥലത്തെ സിപിഐ എം-ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായത്.സിപിഐഎം പ്രവർത്തകരായ അഷറഫ് ബദരിയ, മുജീബ് കുന്നുംപുറം, ഷമീർ അലിയാർ ഡിവൈഎഫ്ഐ പ്രവർത്തകരായ ഷിനാജ് അഹമ്മദ്, അനസ് കണിച്ചാട്ട്, വലീദ് മക്കാർ തുടങ്ങിയവർ ജലവിതരണത്തിന് നേതൃത്വം നൽകി.പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ നാട്ടുകാർ പ്രത്യേകം പ്രശംസിച്ചു.

Back to top button
error: Content is protected !!
Close