മഴുവന്നൂരിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കോലഞ്ചേരി: സൗത്ത് മഴുവന്നൂര്‍ ഗവണ്‍മെന്റ് എല്‍.പി.ബി.എസിന്റെ മുന്‍വശം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടി ചെളിയും വെള്ളവും പള്ളിതാഴം വരെയാണ്. ഇതുമൂലം കല്‍നട യാത്രയും ദുസ്സഹമായി. പത്ത് ദിവസത്തിലേറെയായി വെള്ളം പാഴായിട്ടും നടപടിയായിട്ടില്ല. നൂറുകണക്കിന് വിദ്യാര്‍ഥികളും റോഡ് സൈഡിലെ കടക്കാരും ബുദ്ധിമുട്ടിലാണ്. എത്രയും വേഗത്തില്‍ പൊട്ടിയ പൈപ്പ് ലൈന്‍ നന്നാക്കി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!