കുടിവെള്ളക്ഷാമം: പൈങ്ങോട്ടൂര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ എല്‍ഡിഎഫ് മെമ്പര്‍മാര്‍ ധര്‍ണ നടത്തി….

 

പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്തോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ എ എ അന്‍ഷാദ് ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ 6, 7, 8, കടവൂര്‍ നോര്‍ത്ത് പൂതകൂളം, മണിപ്പാറ വാര്‍ഡുകളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. വേനല്‍ക്കാലം രൂക്ഷമാകുന്നതിന് മുമ്പായി വാട്ടര്‍ അതോറിറ്റിയുമായി കൂടിയാലോചന നടത്തി അഡീഷനല്‍ പമ്പിംഗ് നടത്തുകയും ടാങ്കര്‍ ലോറി വഴി കിഴക്കന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തണമെന്നും ഫെബ്രുവരി 16ന് കൂടിയ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനമെടുത്തിട്ടും ഇവിടെ നടപ്പാക്കുന്നില്ല എന്നായിരുന്നു ആരോപണം . പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥ തല നടപടിയെടുക്കാതെ കുടിവെള്ള വിതരണം മുടക്കിയിരിക്കുകയാണെന്ന് എല്‍ഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ കുറ്റപ്പെടുത്തി. കാലി വളര്‍ത്തല്‍ മുഖ്യ ഉപജീവന മാര്‍ഗമായ പഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങളും കുടിവെള്ളമില്ലാതെ പ്രതിസന്ധിയിലാണ്. ധര്‍ണക്കുശേഷം കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. സിപിഐഎം ലോക്കല്‍ സെക്രട്ടറി റാജി വിജയന്‍, മെമ്പര്‍മാരായ സന്തോഷ് ജോര്‍ജ്, സാബു മത്തായി, സണ്ണി മാത്യു, ജിജി ഷിജു, സുബി ഷൈന്‍, സീമാ സിബി തുടങ്ങിയവരും ധര്‍ണയില്‍ പങ്കെടുത്തു.

ഫോട്ടോ….പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ നടത്തിയ ധര്‍ണ അഡ്വ എ എ അന്‍ഷാദ് ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!