ഓട നിറഞ്ഞ് എം.സി. റോഡിലേക്ക് വെള്ളം ഒഴുകിയെത്തിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

 

മൂവാറ്റുപുഴ: കനാലുകളിൽ വെള്ളം എത്തിയതിനെ തുടര്‍ന്നും,മഴയെതുടർന്നും ഓട നിറഞ്ഞ് എം.സി. റോഡിലേക്ക് വെള്ളം ഒഴുകിയെത്തിയത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. മാറാടി പഞ്ചായത്തിൽ പത്താം വാര്‍ഡിന്റെ പരിധിയില്‍ 2 സ്ഥലങ്ങളിലായാണ് ഓടയില്‍ നിന്ന് വെള്ളം നിറഞ്ഞ് കൂത്താട്ടുകുളം – മൂവാറ്റുപുഴ റൂട്ടിലെ എം.സി. റോഡിലേക്ക് ഒഴുകി യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചത്. പത്താം വാര്‍ഡ് മെമ്പര്‍ സിജി ഷാമോന്‍ സ്ഥലത്ത് എത്തി വെള്ളം റോഡിലേക്ക് ഒഴുകുന്നത് തടയാൻ വേണ്ട നടപടികള്‍ സ്വീകരിച്ചു. ഈസ്റ്റ്‌ മാറാടി ഷാപ്പുംപടിയില്‍ ഓടയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കി വെളളത്തിന്റെ ഒഴുക്ക് സാധാരണ ഗതിയിലാക്കി. മറ്റൊരിടത്ത് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ റോഡിലേക്ക് ഉള്ള വെളളത്തിന്റെ ഒഴുക്ക് കുറച്ചു. തകർന്ന സ്ലാബ് മാറ്റി സ്ഥാപിക്കാത്തതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. സ്ലാബ് മാറ്റിയിടുന്നതിനും, കാന വൃത്തി ആക്കുന്നതിനും വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, പി.ഡബ്ല്യു.ഡി. വകുപ്പും അറിയിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!