ഡ്രാക്കുളയ്ക്ക് മൂന്നാമതും പിടിവീണു, ഇത്തവണ അറസ്റ്റിലായത് കോലഞ്ചേരിയിൽ

 

മൂവാറ്റുപുഴ : കോവിഡ് വാർഡിൽ നിന്നു കടന്ന കൊവിഡ് ബാധിതനായ കുറ്റവാളി ഡ്രാക്കുള സുരേഷ് മൂന്നാമതും പോലീസ് പിടിയിൽ. കോലഞ്ചേരി കോളേജിന് സമീപത്ത് നിന്ന് ഇന്ന് രാവിലെയാണു പുത്തൻകുരിശു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് സൈക്യാട്രിക് സെല്ലിന്റെ മുകൾ ഭാഗത്തെ തുറന്നു കിടക്കുന്ന വിടവിലൂടെയാണു രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഇയാളെ കങ്ങരപ്പടിയിലെ ചായക്കടയിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

10 ദിവസത്തെ ഇടവേളയ്ക്കിടെ മൂന്നാമത്തെ തവണയായിരുന്നു ഇയാൾ പോലീസിനെ വെട്ടിച്ചു കടന്നത്. 23നു മോഷണ കേസിൽ പെരുമ്ബാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഡ്രാക്കുള സുരേഷിനെ 24നു കറുകുറ്റിയിലെ കൊവിഡ് സെന്ററിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് അവിടെ നിന്നു കടന്നിരുന്നു. പുലർച്ചെ മേപ്രത്ത് പടിയിലെ ഒരു വീട്ടിൽ നിന്നും വീണ്ടും കസ്റ്റഡിയിലെടുത്തു. തുടർന്നു കറുകുറ്റിയിലെ കൊവിഡ് സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും 25നു രാത്രി രാത്രി വാതിൽ പൊളിച്ച് ഇവിടെ നിന്നു രക്ഷപ്പെട്ടു. തലശേരി കതിരൂർ സ്വദേശി മിഷാലിനൊപ്പമാണ് അന്നു രക്ഷപ്പെട്ടത്. ജയിൽ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ 26നു രാത്രി സുരേഷിനെ കണ്ടെത്തി നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.

ഇവിടെ കഴിയവേ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണു 30ന് എറണാകുളം മെഡിക്കൽ കോളെജിലെ സൈക്യാട്രി സെല്ലിൽ കനത്ത പോലീസ് കാവലിൽ പാർപ്പിച്ചതും മൂന്നിനു പുലർച്ചെ രക്ഷപ്പെട്ടതും. 2001 മുതല് പുത്തന്കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളില് കേസുകളുള്ള സുരേഷ് 20ല് അധികം കേസുകളില് പ്രതിയാണ്. മിക്ക മോഷണങ്ങളും രാത്രിയില് നടത്തിയത് കൊണ്ടാണ് ഡ്രാക്കുള സുരേഷ് എന്ന പേര് വരാന് കാരണം.

Back to top button
error: Content is protected !!