ഡോ.ബി.ആർ.അംബേദ്കർ ദേശീയ അവാർഡിന് അഡ്വ.ചിന്നമ്മ ഷൈൻ അർഹയായി

മൂവാറ്റുപുഴ : മികച്ച സാമൂഹ്യ പ്രവർത്തകക്കുള്ള 2020-ലെ ഡോ.ബി.ആർ.അംബേദ്കർ ദേശീയ അവാർഡിന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ചിന്നമ്മ ഷൈൻ മഞ്ചു മലക്കുടിയിൽ അർഹയായി. ബഹുജന സാഹിത്യ അക്കാദമി നൽകുന്ന 2020-ലെ മികച്ച സാമൂഹ്യ പ്രവർത്തക ക്കുള്ള ദേശീയ പുരസ്കാരമാണ് ഡോ.ബി.ആർ.അംബേദ്കർ ദേശീയഅവാർഡ്.തിരുപ്പതി ശിവയ്യ കൃഷ്ണ റെഡ്ഡി ഭവനിൽ നടത്തപ്പെട്ട അക്കാദമിയുടെ സൗത്ത് ഇന്ത്യൻ കോൺ ഫ്രൻസിൽ വച്ച് നാഷണൽ പ്രസിഡന്റ് ഡോ.നള്ള രാധാകൃഷ്ണ പുരസ്കാര ദാന ചടങ്ങ് നിർവ്വഹിച്ചു.

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ്, മൂവാറ്റുപുഴ ബാർ അസോസ്സിയേഷൻ വൈസ് പ്രസിഡന്റ്, ആരക്കുഴ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറകടർ ബോർഡ് മെമ്പർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുള്ള അഡ്വ. ചിന്നമ്മ ഷൈൻ മഞ്ചു മലക്കുടിയിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരക്കുഴ ഡിവിഷനിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മെമ്പറും, കേരളാ കോൺഗ്രസ് (എം) മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈൻ ജേക്കബ് ന്റെ ഭാര്യയുമാണ്.

Back to top button
error: Content is protected !!