ഡോ.അശ്വതി ബാലചന്ദ്രന്റെ ‘കൂടെ’ പ്രകാശനം ചെയ്തു

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. അശ്വതി ബാലചന്ദ്രന്റെ മൂന്നാം കവിതാസമാഹാരം ‘കൂടെ’പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ റോസ് മേരി പുസ്തക പ്രകാശനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ അനന്തപത്മനാഭന്‍ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് ്രപൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പസിദ്ധീകരിച്ച കൂടെ എന്ന സമാഹാരത്തിന് പുറമെ, കോണ്‍ടൂര്‍ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും, അപരിചിതര്‍ എന്ന മലയാള കവിതാ സമാഹാരവും ഡോ. അശ്വതിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവയിത്രിയും ചിത്രകാരിയുമായ ഡോ. അശ്വതി അരവിന്ദാക്ഷന്‍( അസിസ്റ്റന്റ് പ്രൊഫസര്‍, എന്‍.എസ്.എസ്. കോളേജ് ഫോര്‍ വിമന്‍, തിരുവനന്തപുരം) പുസ്തക പരിചയം നിര്‍വഹിച്ചു. ഡോ.മിനി ബാബു(അസോസിയേറ്റ് പ്രൊഫസര്‍, ബി.ജെ. എം കോളേജ്, ചവറ), ശ്രീലക്ഷ്മി എ.ആര്‍(അസിസ്റ്റന്റ് പ്രൊഫസര്‍ എസ്.എസ്. വി കോളേജ്, പെരുമ്പാവൂര്‍, എന്നിവര്‍ പ്രസംഗിച്ചു. കലാസാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!