തന്റെ സന്തോഷം ഇഷ്ട മരം നട്ട് പ്രകൃതിയോടൊപ്പം ആഘോഷമാക്കി എൻഐറ്റി യിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ഡോ.അനശ്വര….

 

മൂവാറ്റുപുഴ :-മാറാടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വികാസ് നഗറിൽ പാലപ്പിള്ളിൽ ശശിയുടെയും ഷേർളിയുടെയും മകൾ പടിഞ്ഞാറേകോടിക്കുളം കളപ്പുരയ്ക്കൽ അഖിലിൻറ ഭാര്യയുമായ അനശ്വര എസ്,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.റ്റി) കർണാടകയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് ലഭിച്ചതിൻ്റെ ഭാഗമായി മുൻ മെമ്പർ ബാബു തട്ടാർകുന്നേലിന്റെ ഇഷടമരം ചലഞ്ചിൽ പങ്കാളിയായി. മാറാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനി ഷൈമോൻ വൃക്ഷതൈ കൈമാറി, മാറാടി പോലുള്ള ഒരു നാട്ടിൻപുറത്ത് നിന്നും എൻ.ഐ റ്റി പോലുള്ള സ്ഥാപനത്തിൽ നിന്നും ഡോക്ടറേറ്റ് നേടാൻ കഴിഞ്ഞതിലൂടെ അനശ്വര നാടിന് അഭിമാനമായി തീർന്നിരിയ്ക്കുന്നുവെന്നും, പ്രകൃതിയ്ക്ക് തണലാകുവാൻ വേണ്ടി ബാബു തട്ടാർക്കുന്നേൽ നടത്തുന്ന ഇഷ്ടമരം ചലഞ്ച് ഒരു നാടിന് തന്നെ മാതൃകയായി തീർന്നിരിയ്ക്കുന്നുവെന്നും ബിനി ഷൈമോൻ പറഞ്ഞു. പ്രവീൺ കുമാർ, ബിനിൽ തങ്കപ്പൻ, സുർജിത് ചെറിയാൻ, നിർമ്മൽ റ്റി കെ എന്നിവർ സന്നിഹിതരായിരുന്നു.

ജന്മദിനം, വിവാഹം, വിവാഹ വാർഷികം മറ്റ് വിശേഷ ദിവസങ്ങൾ എന്നും ഓർമ്മിക്കുവാനും, ഒപ്പം ഭൂമിയ്ക്ക് തണലേകുവാനും ഉദ്ദേശിച്ചുള്ള സംരംഭം ആണ് ഇഷ്ടമരം ചലഞ്ച്. ഇഷ്ട മരചലഞ്ചിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുനു. മികച്ച പരസ്ഥിതി പ്രവർത്തകനുള്ള നന്മ മരം സംസ്ഥാന അവാർഡ് ജേതാവായ ബാബു തട്ടാർകുന്നേലിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചതാണ് ഈ ചലഞ്ച്.. ഇഷ്ടമരം ചലഞ്ചിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.9747232744 എന്ന വാട്സാപ്പ് നമ്പറിൽ വ്യക്ഷതൈ നടുന്ന ഫോട്ടോ എടുത്ത് ഫോട്ടോയും പേര് വീട്ടുപേര് , സ്ഥലം മുതലായവ അയച്ചു തന്ന്ചലഞ്ചിൽ പങ്കെടുക്കാവുന്നതാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ബാബു തട്ടാർക്കുന്നേൽ അറിയിച്ചു.

Back to top button
error: Content is protected !!