പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിന്‍റെ ഡോമിസിലിയറി കെയര്‍ സെന്‍റര്‍ (ഡി.സി.സി) ആരംഭിച്ചു.

 

പൈങ്ങോട്ടൂർ :-പോത്താനിക്കാട് ഗവ. എല്‍.പി സ്ക്കൂളില്‍ ആരംഭിച്ച ഡി.സി.സി യുടെ ഉദ്ഘാടനം നിയുക്ത എം.എല്‍.എ മാത്യു കുഴല്‍നാടന്‍ നിര്‍വഹിച്ചു.പഞ്ചായത്ത്  വൈസ് പ്രസിഡന്‍റ് ഡോളി സജി അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.എ.എം ബഷീര്‍ , ജില്ലാ പഞ്ചായത്ത്‌ മെമ്പർ റാണിക്കുട്ടി ജോർജ് ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സാലി അയിപ്പ്, പഞ്ചായത്ത് മെംബർമാർ, മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത്‌ സെക്രട്ടറി , നോഡല്‍ ഓഫീസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  ഡോമിസിലിയറി കെയര്‍ സെന്‍റര്‍ ലെക്കായി 28 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്  . ഹെല്‍പ്‌ ഡെസ്ക്, സ്റ്റാഫ്‌ നേഴ്സ്, ക്ലീനിംഗ് സ്റ്റാഫ്‌, ആംബുലന്‍സ് എന്നിവയും സജ്ജമാണ്

Back to top button
error: Content is protected !!