പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്‍റര്‍ പ്രവർത്തനമാരംഭിച്ചു…

 

പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്‍റര്‍ ചാത്തമറ്റം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സിസി ജെയ്സണ്‍ അധ്യക്ഷയായി. നിയുക്ത എംഎല്‍എ. മാത്യു കുഴല്‍നാടന്‍, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, വൈസ് പ്രസിഡന്‍റ് നിസാര്‍ മുഹമ്മദ്, മില്‍സി ഷാജി, നൈസ് എല്‍ദോ, ഹരീഷ് രാജപ്പന്‍, സാറാമ്മ പൗലോസ്, റെജി സാന്‍റി, സാബു മത്തായി, ജിജി ഷിജു, സുബി ഷൈന്‍, സണ്ണി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ – ചാത്തമറ്റം ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളില്‍ തുറന്ന പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ഡൊമിസിലിയറി കെയര്‍ സെന്‍ററിന്‍റെ (ഡിസിസി) ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിക്കുന്നു.

Back to top button
error: Content is protected !!