സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം: കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു.

 

കോലഞ്ചേരി: സംസ്ഥാനത്ത് വ്യാപകമായി ഡോക്ടര്‍മാര്‍ക്കെതിരെ അരങ്ങേറുന്ന അക്രമങ്ങളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോലഞ്ചേരി യൂണിറ്റ് പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍പില്‍ ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് മെഴുകുതിരികള്‍ തെളിയിച്ചാണ് പതിഷേധിച്ചത്. ഡോക്ടര്‍മാരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധിഷേധ യോഗം ആവശ്യപ്പെട്ടു. എം.ഒ.എസ്.സി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ദിവാകര്‍ പ്രതിഷേധ ജ്വാലയ്ക്ക് തിരി തെളിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. വര്‍ഗീസ് പോള്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.എം.എ യൂണിറ്റ് പ്രസിഡന്റ് ഡോ. എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. സോജന്‍ ഐപ്പ്, ഡോ. ഏലിയാസ് പി. മാത്യു, ഐ.എം.എ സെക്രട്ടറി ഡോ. വിജി പോള്‍, ഡോ. സ്‌കറിയ ബേബി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!