ഡോക്ടേഴ്‌സ് ഡേ ദിനാഘോഷം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മുളവൂര്‍ എംഎസ്എം സ്‌കൂളില്‍ ഡോക്ടേഴ്‌സ് ഡേ ദിനാഘോഷം സംഘടിപ്പിച്ചു. 30 വര്‍ഷത്തിലധികമായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.വിജയലക്ഷമിയെ പ്രധാനധ്യാപിക ഇ.എം സല്‍മത്ത് ആദരിച്ചു. സ്‌കൂളിലെ കുട്ടി ഡോക്ടര്‍മാരുമായി ഡോ.വിജയലക്ഷമി സംവധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്‌സുകള്‍, ആശംസ കാര്‍ഡുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ കുട്ടികള്‍ തയ്യാറാക്കി. വിവിധ മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രദര്‍ശനവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഫാറൂഖ് മാസ്റ്റര്‍, സീനാ പരിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!