ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ അമലോത്ഭവ തിരുനാളിന് നാളെ കൊടിയേറും

തൊടുപുഴ: ഡിവൈന്‍ മേഴ്സി ഷ്റൈന്‍ ഓഫ് ഹോളിമേരിയില്‍ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ നാളെ മുതല്‍ ഡിസംബര്‍ എട്ടുവരെ ആഘോഷിക്കും. നാളെ രാവിലെ ആറിന് വിശുദ്ധകുര്‍ബാന, നൊവേന. ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവകരുണയുടെ നൊവേന, 3.30നു കൊടിയേറ്റ്, ലദീഞ്ഞ്, 3.45നു ആഘോഷമായ വിശുദ്ധകുര്‍ബാന, സന്ദേശം-റവ.ഡോ.സ്റ്റാന്‍ലി കുന്നേല്‍. 6.30നു വിശുദ്ധകുര്‍ബാന, നൊവേന. ഒന്നിനും മൂന്നു മുതല്‍ ഏഴുവരെ തിയതികളിലും ഇതേ സമയങ്ങളില്‍ തിരുക്കര്‍മങ്ങള്‍ നടക്കും. രണ്ടിന് രാവിലെ 5.45നും 7.15നും 9.15നും 11.30നും വിശുദ്ധകുര്‍ബാന, ദൈവകരുണയുടെ നൊവേന. മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45നു ആഘോഷമായ വിശുദ്ധകുര്‍ബാന, സന്ദേശം-മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍.6.30നു വിശുദ്ധകുര്‍ബാന, നൊവേന. അമലോത്ഭവ തിരുനാള്‍ ദിനമായ എട്ടിന് രാവിലെ ആറിന് വിശുദ്ധകുര്‍ബാന, നൊവേന. എട്ടിന് വിശുദ്ധകുര്‍ബാന, സന്ദേശം-മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. പത്തിന് വിശുദ്ധകുര്‍ബാന, നൊവേന. ഉച്ചയ്ക്ക് 12നു വിശുദ്ധകുര്‍ബാന, നൊവേന. ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45നു ആഘോഷമായ വിശുദ്ധകുര്‍ബാന, സന്ദേശം-ഫാ.വിനില്‍ കുരിശുതറ, സന്ദേശം-റവ.ഡോ.ഡോമിനിക് വെച്ചൂര്‍.5.45നു ജപമാല പ്രദക്ഷിണം. രാത്രി ഏഴിന് സമാപന പ്രാര്‍ഥന. വിവിധ ദിവസങ്ങളില്‍ ഫാ.മാത്യൂസ് മാളിയേക്കല്‍, ഫാ.സനല്‍ നെടുങ്ങാട്ട്, ഫാ.ആന്റണി ഉരുളിയാനിക്കല്‍, ഫാ.വില്‍സണ്‍ കുരുട്ടുപറമ്പില്‍, ഫാ.അരുണ്‍ ഇലവുങ്കല്‍, ഫാ.മാത്യു കക്കാട്ടുപിള്ളില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുമെന്ന് റെക്ടര്‍ ഫാ.സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍, വൈസ് റെക്ടര്‍ ഫാ.ജോസഫ് കുന്നുംപുറത്ത് എന്നിവര്‍അറിയിച്ചു

 

Back to top button
error: Content is protected !!