ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം മൂവാറ്റുപുഴയില്‍ ചേര്‍ന്നു

മൂവാറ്റുപുഴ: ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷെവ. പൗലോസ് മുടക്കന്‍ന്തല യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.പി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് നേരിട്ട കനത്ത തോല്‍വി യോഗത്തില്‍ ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്ത് തലം മുതല്‍ സംസ്ഥാന സമിതി വരെയുള്ളവര്‍ പ്രവര്‍ത്തിച്ചതായി പാര്‍ട്ടി വിലയിരുത്തി. ഇമ്മാനുവല്‍ പാലക്കുഴി, ബെസ്റ്റിന്‍ ചേറ്റൂര്‍, എം.കെ ബിജു, ഷൈനി ഇമ്മാനുവല്‍, മിനി മോള്‍, സത്യന്‍ പുതുമന, ജസ്റ്റിന്‍ ഊട്ടുപുര, അലി നെല്ലിക്കുഴി, ജസ്റ്റിന്‍ കൊച്ചുമുട്ടം, തങ്കച്ചന്‍ ആലപ്പാട്ട് മുഹമ്മദ് അസ്‌കര്‍, ലാലി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!