ജില്ലയില്‍ കാപ്പ നടപടി ശക്തമാക്കി പോലീസ്

രാമമംഗലം: ജില്ലയില്‍ കാപ്പ നടപടി ശക്തമാക്കി പോലീസ്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും മറ്റൊരു പ്രതിയെ നാട്കടത്തുകയും ചെയ്തു. കോട്ടപ്പടി വടോട്ടുമാലില്‍ പ്രദീപ് (34) നെ് കാപ്പ ചുമത്തി ജയിലിലടയ്ക്കുകയും, രാമമംഗലം കിഴുമുറി പുളവന്‍മലയില്‍ രതീഷ് (35) നെ് ഒരു വര്‍ഷത്തേക്ക് നാടുകടത്തുകയുമാണ് ചെ്തത്. കോട്ടപ്പടി, കുറുപ്പംപടി പോലീസ് സ്റ്റേഷന്‍
പരിധിയില്‍ കൊലപാതകശ്രമം, ദേഹോപദ്രവം, വ്യാജവാറ്റ് തുടങ്ങി
നിരവധി കേസിലെ പ്രതിയാണ് പ്രദീപ്. കഴിഞ്ഞ ആഗസ്ത് മുതല്‍ എല്ലാ
ചൊവ്വാഴ്ചയും പെരുമ്പാവൂര്‍ എ.എസ്.പി ഓഫീസില്‍ ഹാജരാകണമെന്ന
ഉത്തരവ് ലംഘിച്ച് ഡിസംബറില്‍ കുറുപ്പംപടി വട്ടോലിപ്പടിയില്‍ സാജു
എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ്
ഇയാളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. രാമമംഗലം, മുട്ടം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് രതീഷ്. കഴിഞ്ഞ ഒക്ടോബറില്‍ സോണി എന്നയാളെ
കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, കഴിഞ്ഞ മാസം വീട്ടില്‍ അതിക്രമിച്ച്
കയറി ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയായതിനെ തുടര്‍ന്നാണ് ഇയാളെ
നാടുകടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ലയില്‍
69 പേരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുകയും 49 പേരെ നാടുകടത്തുകയും ചെയ്തു. വരും
ദിവസങ്ങളില്‍ കൂടുതല്‍ കുറ്റവാളികള്‍ക്കെതിരെ കാപ്പ ഉള്‍പ്പടെ
നടപടിയുണ്ടാകുമെന്ന് എസ്.പി വിവേക് കുമാര്‍ പറഞ്ഞു.

 

 

Back to top button
error: Content is protected !!