പദ്ധതി വിവരങ്ങൾ യഥാസമയം സമർപ്പിക്കണം; ജില്ലാ ആസൂത്രണ സമിതിയോഗം

കൊച്ചി: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വിവിധ വകുപ്പുകളുടെ പദ്ധതി വിവരങ്ങൾ യഥാസമയം സമർപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 2023- 24 വര്‍ഷത്തില്‍ ഏറ്റെടുക്കുന്ന സംയുക്ത- സംയോജിക പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നു. ശുചിത്വമിഷന്‍, കുടുംബശ്രീ, മൃഗസംരക്ഷണം, പട്ടികവര്‍ഗ വികസനം, വനിതാ ശിശുവികസനം, മണ്ണ് സംരക്ഷണം, ദുരന്ത നിവാരണം, ഫിഷറീസ്, ഐ.എച്ച്.ആര്‍.ഡി, ഹരിത കേരളം തുടങ്ങി വിവധ മേഖലകളിലെ പദ്ധതികളാണ് യോഗത്തില്‍ പരിഗണിച്ചത്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. ഫാത്തിമ, ആസൂത്രണ സമിതി അംഗങ്ങളായ അനിത ടീച്ചര്‍, ദീപു കഞ്ഞുകുട്ടി, മനോജ് മൂത്തേടന്‍, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, ലിസി അലക്‌സ്, എ.എസ്. അനില്‍ കുമാര്‍, റീത്താ പോള്‍, മേഴ്‌സി ടീച്ചര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!