വാരപ്പെട്ടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ;ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ. ചിന്നമ്മ ഷൈന് പൈങ്ങോട്ടൂരിൽ ഉജ്ജ്വല സ്വീകരണം.

 

മൂവാറ്റുപുഴ: വാരപ്പെട്ടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ. ചിന്നമ്മ ഷൈന് പൈങ്ങോട്ടൂരിൽ ഉജ്ജ്വല സ്വീകരണം. സർക്കാരിന്റെ നേട്ടങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേട്ടമാകുമെന്ന് സി.പി.എം. കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് പറഞ്ഞു. ജില്ലാപഞ്ചായത്ത് വാരപ്പെട്ടി ഡിവിഷൻ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. ചിന്നമ്മ ഷൈന്റെയും ബ്ലോക്ക് പഞ്ചായത്ത് വാർഡ് സ്ഥാനാർത്ഥികളുടെയും പൈങ്ങോട്ടൂർ പഞ്ചായത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ വീടുകൾ നൽകിയത് ഉൾപ്പെടെയുളള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ പിണറായി വിജയൻ സർക്കാരിനുളള അംഗീകാരമായിരിക്കും തെരഞ്ഞെടുപ്പു വിജയമെന്ന് ഷാജി മുഹമ്മദ് പറഞ്ഞു.

പാറേപ്പീടികയിൽ നടന്ന യോഗത്തിൽ സെബാസ്റ്റിൻ പറമ്പിൽ അധ്യക്ഷത വഹിച്ചു. മെജോ ജോർജ്, റാജി വിജയൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അഡ്വ. ചിന്നമ്മ ഷൈൻ, ബ്ലോക്ക് പഞ്ചായത്ത് പൈങ്ങോട്ടൂർ ഡിവിഷൻ സ്ഥാനാർത്ഥി കൊച്ചുത്രേസ്യ രാജൻ, പോത്താനിക്കാട് ഡിവിഷൻ സ്ഥാനാർത്ഥി പ്രിയ എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇടതുമുന്നണിയുടെയും ജനകീയ വികസനസമതിയുടെയും നേതൃത്വത്തിൽ ഉജ്ജല സ്വീകരണമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകിയത്. ഇരുചക്ര വാഹനങ്ങളുടെയും മറ്റും അകമ്പടിയോടെയായിരുന്നു പര്യടനം. സ്‌കൂൾപ്പടി, മഞ്ചിപ്പീടിക, മുക്കണ്ണിപ്പടി, പാതിരിപ്പാറ, നാലാം ബ്ലോക്ക്, മണിപ്പാറ, മല്ലപ്പിളളികവല, ഞാറക്കാട്, പനങ്കര, കടവൂർ, സൗത്ത് പുന്നമറ്റം, കുളപ്പുറം, ആയങ്കര, എന്നിവിടങ്ങളിൽ നടന്ന സ്വീകരണത്തിന് ശേഷം വൈകിട്ട് പൈങ്ങോട്ടൂരിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ സെക്രട്ടറി എ.എ. അൻഷാജ് ഉദ്ഘാടനം ചെയ്തു.

ചിത്രം 1 പാറേപ്പടിയിൽ നടന്ന പര്യടനം സി.പി.എം. ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

ചിത്രം 2 സ്വീകരണത്തിന് ഇടതുമുന്നണി വാരപ്പെട്ടി ജില്ലാപഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി ചിന്നമ്മ ഷൈൻ നന്ദി പറയുന്നു.

Back to top button
error: Content is protected !!