ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്‌

പെരുമ്പാവൂര്‍: ഈ വര്‍ഷത്തെ ഓണം ഖാദി മേളയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് പെരുമ്പാവൂര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ ബില്‍ഡിംഗ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യ വില്പനയും ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സോണി കോമത്ത് സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനവും നിര്‍വഹിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഓഗസ്റ്റ് 28 വരെ വരെയുള്ള വില്പനയ്ക്ക് 30% വരെ റിബേറ്റ് അനുവദിക്കും. ഇക്കാലയളവില്‍ ഖാദിയുടെ വില്‍പനശാലകളില്‍ നിന്നും വാങ്ങുന്ന ഓരോ 1000 രൂപയുടെ ഉല്‍പന്നങ്ങള്‍ക്കും ഓരോ സമ്മാനക്കൂപ്പണ്‍ നല്‍കും. ആഴ്ച തോറും ജില്ലാതല നറുക്കെടുപ്പിന് ശേഷം ഒക്ടൊബര്‍ 5 ന് നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാറും രണ്ടാം സമ്മാനം ഓല ഇലക്ട്രിക്ക് സ്‌കൂട്ടറുമാണ്. കൂടാതെ, മൂന്നാം സമ്മാനമായി, ഓരോ ജില്ലയിലും ഒരാള്‍ക്ക് ഒരു പവന്‍ വീതം ഉണ്ടായിരിക്കും. എറണാകുളം ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, ഖാദി സൗഭാഗ്യ മൂവ്വാറ്റുപുഴ, പായിപ്ര, കാക്കനാട്, ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂര്‍, ശ്രീമൂലനഗരം എന്നീ വില്പനശാലകളില്‍ നിന്നും ഈ ആനുകൂല്യം ലഭിക്കും.

Back to top button
error: Content is protected !!