ജില്ലയിൽ 14 റോഡുകൾ നവീകരണത്തിനൊരുങ്ങുന്നു

 

എറണാകുളം:എറണാകുളം ജില്ലയിലെ 14 റോഡുകൾ നവീകരിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. റോഡ് നവീകരണത്തിനും അഴുക്കുചാൽ നിർമ്മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് 47.5 കോടി രൂപയുടെ ഭരണാനുമതിയാണ് ജില്ലയിൽ നൽകിയിരിക്കുന്നത്. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോട്ടപ്പുറം – കൂനമ്മാവ് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും കൊച്ചി നിയോജകമണ്ഡലത്തിലെ പി.ടി ജേക്കബ് റോഡ് നവീകരണത്തിനായി 3.50 കോടി രൂപയും പുത്തന്‍തോട് ഗ്യാപ് റോഡ് നവീകരണത്തിനായി 1.50 കോടി രൂപയും കാട്ടിപ്പറമ്പ് – കാലത്തറ റോഡ് നവീകരണത്തിനായി 1.75 കോടി രൂപയും അമരാവതി റോഡ് നവീകരണത്തിനായി രണ്ടു കോടി രൂപയും കുമ്പളങ്ങി – കണ്ടക്കടവ് റോഡ് നവീകരണത്തിനായി ഒരു കോടി രൂപയും അനുവദിച്ചു.പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ പെരുമ്പാവൂര്‍ – കൂവപ്പടി റോഡ് നവീകരണത്തിനായി അഞ്ച് കോടി രൂപയും പറവൂര്‍ നിയോജകമണ്ഡലത്തിലെ ബംഗ്ലാവ്പടി – കേശവത്തുരുത്ത് – വാണിയക്കാട് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും ജില്ലാ കോടതി റോഡ് നവീകരണത്തിനായി 50 ലക്ഷം രൂപയും പറവൂര്‍ – വരാപ്പുഴ റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും അനുവദിച്ചു.

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ താമരച്ചാല്‍ മലയിടംതുരുത്ത് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും മണ്ണൂര്‍ – ഇരപുരം റോഡ് നവീകരണത്തിനായി അഞ്ച് കോടി രൂപയും പിറവം നിയോജകമണ്ഡലത്തിലെ മൂവാറ്റുപുഴ – അഞ്ചല്‍പ്പെട്ടി റോഡ് നവീകരണത്തിനായി അഞ്ച് കോടി രൂപയും അനുവദിച്ചു. ആലുവ നിയോജകമണ്ഡലത്തിലെ എച്ച്.എം.ടി റോഡിലെ കോമ്പാറ ജംഗ്ഷന്‍ വികസനത്തിനായി അഞ്ച് കോടി രൂപയും അങ്കമാലി നിയോജകമണ്ഡലത്തിലെ കറുകുറ്റി – അഴകം റോഡ് നവീകരണത്തിനായി അഞ്ച് കോടി രൂപയും അനുവദിച്ചു. എറണാകുളം നിയോജകമണ്ഡലത്തിലെ കുട്ടിസാഹിബ് റോഡ് അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി 80 ലക്ഷം രൂപയും ഫോര്‍ഷോര്‍ റോഡ് നടപ്പാത നവീകരണത്തിനായി ഒരു കോടി രൂപയും വടുതല – ചിറ്റൂര്‍ റോഡ് അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി 45 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്‍റെ 48 റോഡുകള്‍ക്കും മൂന്നു പാലങ്ങള്‍ക്കും നാലു കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതിയാണ് ജൂൺ 22ന് ചേർന്ന മന്ത്രിസഭാ യോഗം നല്‍കിയത്.

Back to top button
error: Content is protected !!