സ്വാതന്ത്ര്യ സമര സേനാനി എം.ഐ വര്‍ഗീസിനെ ജില്ലാ കളക്ടര്‍ ആദരിച്ചു

കോതമംഗലം: ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ കോതമംഗലം, തങ്കളം മണ്ണാറപ്രായില്‍ ഷെവ. എം.ഐ വര്‍ഗീസിനെ ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷ് ആദരിച്ചു. തങ്കളത്തെ വസതിയില്‍ നേരിട്ടെത്തിയ കളക്ടര്‍ രാഷ്ട്രപതി ഭവനില്‍ നിന്ന് എത്തിച്ച അംഗവസ്ത്രവും പൊന്നാടയും അണിയിച്ചു. രാജ്യത്ത് ആകെ തിരഞ്ഞെടുക്കപ്പെട്ട അറുപത് സ്വാതന്ത്ര്യ സമര സേനാനികള്‍ക്കാണ് ഈ ആദരം നല്‍കുന്നത്. അതില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് അദ്ദേഹം. കോതമംഗലം താലൂക്ക് തഹസില്‍ദാര്‍ റേച്ചല്‍.കെ.വര്‍ഗീസും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

 

Back to top button
error: Content is protected !!