ജില്ലാ ക്ഷീരസംഗമം 17, 19, 20 തീയതികളില്‍

പെരുമ്പാവൂര്‍: ജില്ലാ ക്ഷീര സംഗമം ഡിസംബര്‍ 17, 19, 20 തീയതികളില്‍ പെരുമ്പാവൂര്‍ ഇഎംഎസ് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ക്ഷീരവികസന വകുപ്പ് 2022 – 23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. ക്ഷീര സഹകരണ സംഘങ്ങളുടെയും പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ മില്‍മ, കേരള ഫീഡ്‌സ്, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ഡിസംബര്‍ 20ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ക്ഷീര സംഘങ്ങള്‍ക്കുള്ള ധനസഹായ വിതരണ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. എല്‍ദോസ് കുന്നപ്പള്ളില്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, തോമസ് ചാഴിക്കാടന്‍, എംഎല്‍എമാരായ കെ. ജെ. മാക്‌സി, കെ. ബാബു, അനൂപ് ജേക്കബ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, പി.വി. ശ്രീനിജിന്‍, ആന്റണി ജോണ്‍, ടി. ജെ. വിനോദ്, കെ. എന്‍. ഉണ്ണികൃഷ്ണന്‍, മാത്യു കുഴല്‍നാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, ക്ഷീര സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

 

Back to top button
error: Content is protected !!