അയല്‍പക്കംനാട്ടിന്‍പുറം ലൈവ്പിറവംമൂവാറ്റുപുഴ

മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി ….

 

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സാമഗ്രികള്‍ വിതരണം പൂര്‍ത്തിയാക്കിയത്. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ സാമഗ്രികള്‍ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂളിലും,പിറവം നിയോജക മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികള്‍ നിർമ്മല പബ്ലിക് സ്കൂളുകളിലുമായിരുന്നു വിതരണം ചെയ്തത്. ഇന്ന് രാവിലെ എട്ട് മുതലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു തുടങ്ങിയത്. എല്ലാ കേന്ദ്രങ്ങളിലും പോളിങ് സാമഗ്രികള്‍ കൈപ്പറ്റാനുള്ള ഉദ്യോഗസ്ഥരുടെ നീണ്ട നിരയുണ്ടായിരുന്നു .ഒന്നരമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷം കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചരണത്തിന്റെ ദിവസമായിരുന്നു .തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലിച്ച മുന്‍കരുതല്‍ ചട്ടങ്ങളെല്ലാം ഇത്തവണയും പോളിംഗ് ബൂത്തിലുണ്ടായിരിക്കും.

Back to top button
error: Content is protected !!
Close