വാരപ്പെട്ടി പഞ്ചായത്തില്‍ മെന്‍സ്ട്രല്‍ കപ്പിന്റെയും, പൊതുജനാരോഗ്യ നോട്ടീസിന്റെയും വിതരണോദ്ഘാടനം നടത്തി

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിന്റെ 2023-24 വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെട്ടുത്തി മെന്‍സ്ട്രല്‍ കപ്പ് വിതരണത്തിന്റെയും, പൊതുജനാരോഗ്യ നോട്ടീസ് വിതരണത്തിന്റെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ചന്ദ്രശേഖരന്‍ നായരും, മെന്‍സ്ട്രല്‍ കപ്പ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബിയും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോള്‍ ഇസ്മായില്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ ദീപ ഷാജു, എം എസ് ബെന്നി, കെ എം സെയ്ത്, പഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചല്‍ മേരി ജോബി, പി പി കുട്ടന്‍, കെ കെ ഹുസൈന്‍, ദിവ്യ സലി, പ്രിയ സന്തോഷ്, സി. ശ്രീകല , ഷജി ബെസി, വാരപ്പെട്ടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനിത ബേബി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ആര്‍. സുഗുണന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ആശാവര്‍ക്കര്‍മാര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!