മൂവാറ്റുപുഴയില്‍ ഭിന്നശേഷിക്കാര്‍ക്കുളള ഉപകരണ വിതരണം നാളെ: ഡീന്‍ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയല്‍ സ്‌കൂളില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കായുളള ക്യാമ്പിന് തുടര്‍ച്ചയായുള്ള സഹായ ഉപകരണ വിതരണം ചൊവ്വാഴ്ച 1മുതല്‍ മുതല്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, 3 മുതല്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും. എം.പി.യുടെ ആവശ്യപ്രകാരം കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ എ.ഡി.ഐ.പി പദ്ധതിയില്‍ ഗുണഫോക്താക്കളെ കണ്ടെത്തുന്നതിന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്ന അര്‍ഹരായ 786 ഗുണഭോക്താക്കള്‍ക്കായി (ആകെ 61.62 ലക്ഷം രൂപയുടെ) 1365 സഹായ ഉപകരണങ്ങളാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍, മൂവാറ്റുപുഴ കോതമംഗലം എം.എല്‍.എ മാരായ മാത്യു കുഴല്‍നാടന്‍, ആന്റണി ജോണ്‍, ഇരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, അലിംകോ ബംഗലുരു ഡെപ്യൂട്ടി മാനേജര്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Back to top button
error: Content is protected !!