ആവോലി പഞ്ചായത്തിലെ ഗുണഭോക്താക്കൾക്കുള്ള കോഴിക്കുഞ്ഞു വിതരണം ഇന്ന്

 

 

 

വാഴക്കുളം: ആവോലി പഞ്ചായത്തിലെ ഗുണഭോക്താക്കൾക്കുള്ള കോഴിക്കുഞ്ഞു വിതരണം ഇന്ന് നടത്തും.അടുക്കള മുറ്റത്തെ കോഴി വളർത്തൽ, പട്ടികജാതി വനിതകൾക്ക് കോഴി വിതരണം എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ഗുണഭോക്തൃവിഹിതം അടച്ചവർക്കാണ് വിതരണം നടത്തുന്നത്.ഇന്ന് രാവിലെ 9 ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷെൽമി ജോൺസ് വിതരണോദ്ഘാടനം നിർവഹിക്കും.

 

1,2,3,4,5,12,13,14 വാർഡുകളിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് ആനിക്കാട് ചിറപ്പടി സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 9 മുതലും 6,7,8,9,10,11വാർഡുകളിൽ ഉള്ളവർക്ക് ആവോലി പഞ്ചായത്ത്‌ ഓഫീസിൽ 11 മുതലും വിതരണ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഗുണഭോക്തൃ വിഹിതം അടച്ച രസീതുമായി ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു

Back to top button
error: Content is protected !!