പോസ്റ്റൽ വോട്ടിനായുള്ള അപേക്ഷാഫോമുകളുടെ വിതരണം ഇന്നു തുടങ്ങും

 

എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുതായി ഏർപ്പെടുത്തിയ പോസ്റ്റൽ വോട്ടിങ് സൗകര്യത്തിനുള്ള അപേക്ഷകളുടെ വിതരണം ജില്ലയിൽ ഇന്നു തുടങ്ങും. 80 വയസ്സിനുമുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവർക്കാണ് ഇത്തവണ ഇലക്ഷൻ കമ്മീഷൻ പോസ്റ്റൽ വോട്ടിങ് സൗകര്യമൊരുക്കിയിരിക്കുന്നത്.

പോസ്റ്റൽ വോട്ടിനായുള്ള അപേക്ഷയായ 12(D) ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർ അർഹരായ സമ്മതിദായകരുടെ വീടുകളിൽ നേരിട്ടെത്തിക്കും. ഫോമുകൾ ലഭിക്കുന്നവർ അവ പൂരിപ്പിച്ച് ഈമാസം 17നകം തിരിച്ചേല്പിക്കണം. പോസ്റ്റൽ വോട്ടിന് താല്പര്യമില്ലാത്തവർക്ക് 12(D) ഫോറം നിരസിച്ച് സാധാരണപോലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാം. ഫോറം പൂരിപ്പിച്ച് നൽകിയാൽ പോസ്റ്റൽ വോട്ടിന് മാത്രമാണ് അനുമതി. 80 ന് മുകളിൽ പ്രായമുള്ള വോട്ടർമാർ 12(D) ഫോറം മാത്രം പൂരിപ്പിച്ച് നൽകിയാൽ മതി.ഇതിന് ബി.എൽ. ഒമാരുടെ സഹായവും ലഭ്യമാണ്. ഭിന്നശേഷിക്കാരും കോവിഡ് ബാധിതരുടെ ആരോഗ്യ വകുപ്പിന്റെ സർട്ടിഫിക്കറ്റുകൾ അപേക്ഷയ്ക്കൊപ്പം നൽകണം. അപേക്ഷകൾ 17നകം ബി. എൽ. ഒമാർ മുഖാന്തരം കൈമാറാൻ സാധിക്കും.

Back to top button
error: Content is protected !!