മദ്യപിക്കുന്നതിനെചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തര്‍ക്കം: ഒരാൾക്ക് കുത്തേറ്റു

മൂവാറ്റുപുഴ: മദ്യപിക്കുന്നതിനെചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ.ചാലിക്കടവ് പാടത്ത് വീട്ടിൽ രാജൻ (53)ആണ് കുത്തേറ്റത്.സംഭവത്തിൽ പ്രതി മാർക്കറ്റ് നെടുമ്പുറത്ത് അബി ലത്തീഫ് (46)നെ പോലീസ് രാത്രിതന്നെ അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാത്രി 11:30ഓടെ ആശ്രമം ബസ് സ്റ്റാൻഡിലാണ് സംഭവം.മദ്യപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ചില്ല് കുപ്പി ഉപയോഗിച്ച് അടിക്കാൻ ശ്രമിക്കുമ്പോൾ തടയുന്നതിനിടെ രാജന്റെ വലതുകൈയിൽ കുത്തേൽക്കുകയായിരുന്നു.സംഭവം നാട്ടുകാർ ഉടൻ പോലീസിൽ അറിയിച്ചു.ഞരമ്പ് മുറിഞ്ഞു ചോരവാർന്നു ഗുരുതര പരിക്കേറ്റ രാജനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Back to top button
error: Content is protected !!