ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സ ധനസഹായം വിതരണം ചെയ്തു.

കോതമംഗലം:ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സ ധനസഹായം വിതരണം ചെയ്തു.പിണ്ടിമന ഗ്രാമീണ്‍ നിധി ലിമിറ്റഡ് ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായവിതരണം കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപിയുടെ അധ്യക്ഷതയില്‍ ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പിണ്ടിമന ഗ്രാമീണ്‍ നിധി ലിമിറ്റഡ് ചെയര്‍മാന്‍ സുനില്‍കുമാര്‍ എം പി ധനസഹായ ചെക്ക് വിതരണം ചെയ്തു .ആരോഗ്യ പ്രവര്‍ത്തകരേയും ഹരിതകര്‍മ്മ സേന അംഗങ്ങളെയും യോഗത്തില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആശ അജിന്‍, അനു വിജയനാഥ്, കോട്ടപ്പടി പഞ്ചായത്ത് മെമ്പര്‍മാരായ സാറാമ്മ ജോണ്‍, ഷിജി ചന്ദ്രന്‍,സന്തോഷ് കെ എ,സണ്ണി വറുഗീസ്,ഷൈമോള്‍ ബേബി, മിനി ഗോപി, ബിജു പി ഐസക്, നിധിന്‍ മോഹന്‍,റംലാ മുഹമ്മദ് , ശ്രീജ സന്തോഷ്, ജിജി സജീവ്, പിണ്ടിമന ഗ്രാമീണ്‍നിധി ലിമിറ്റഡ് ഡയറക്ടര്‍മാരായ ജിന്‍സ് ജോര്‍ജ്, ചിഞ്ചു സജീവന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.പിണ്ടിമന ഗ്രാമീണ്‍ നിധി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി ഡി മോഹനന്‍, പിണ്ടിമന ഗ്രാമീണ്‍നിധി ലിമിറ്റഡ് ഡയറക്ടര്‍ റ്റി എം ബേബി എന്നിവര്‍ പ്രസംഗിച്ചു.