മാറാടി ബഡ്‌സ് സ്‌കൂളില്‍ ഭിന്നശേഷി സൗഹൃദ യോഗ പരിശീലനം ആരംഭിച്ചു

മൂവാറ്റുപുഴ: ആയുഷ് ഗ്രാമം പദ്ധതി മൂവാറ്റുപുഴ ബ്ലോക്കിന്റെയും മാറാടി പഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ യോഗ പരിശീലനം ആരംഭിച്ചു. മാറാടി ബഡ്‌സ് സ്‌കൂളില്‍ ആരംഭിച്ച പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിജി ഷാമോന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.യു ദീപ്തി (സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മാറാടി), ഡോ. ജിന്‍ഷ ആര്‍ (സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ആയുഷ് ഗ്രാമം പദ്ധതി), ഡോ. മനു വര്‍ഗീസ് (യോഗ ട്രെയിനര്‍ ആയുഷ്ഗ്രാമം പദ്ധതി), ബഡ്സ് സ്‌കൂള്‍ അധ്യാപിക സില്‍ജമോള്‍ കെ.ജെ എന്നിവര്‍ പങ്കെടുത്തു. സ്ഥാപനത്തിലെ 25ഓളം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

 

Back to top button
error: Content is protected !!