ഭിന്നശേഷി സൗഹൃദ യോഗ പരിശീലനം

മൂവാറ്റുപുഴ: ആയുഷ് ഗ്രാമം പദ്ധതി മൂവാറ്റുപുഴ ബ്ലോക്കിന്റെയും മാറാടി പഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ മാറാടി ബഡ്‌സ് സ്‌കൂളില്‍ ഭിന്നശേഷി സൗഹൃദ യോഗ പരിശീലനം ആരംഭിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിജി ഷാമോന്‍ അധ്യക്ഷത വഹിച്ചു. മാറാടി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ എം.യു. ദീപ്തി, ആയുഷ് ഗ്രാമം പദ്ധതി സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ജിന്‍ഷ, ആയുഷ്ഗ്രാമം പദ്ധതി യോഗ ട്രെയ്‌നര്‍ ഡോ. മനു വര്‍ഗീസ്, ബഡ്‌സ് സ്‌കൂള്‍ അധ്യാപിക കെ.ജെ. സില്‍ജമോള്‍ എന്നിവര്‍ പങ്കെടുത്തു.
സ്ഥാപനത്തിലെ 25ഓളം കുട്ടികള്‍ക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.

Back to top button
error: Content is protected !!