കീരംപാറ സെന്റ് സെമ്പാസ്റ്റ്യന്‍സ് സണ്‍ഡേ സ്‌കൂളിന് രൂപതാതലത്തില്‍ അംഗീകാരം

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ സണ്‍ഡേ സ്‌കൂളിന് രൂപതതലത്തില്‍ മികച്ച അംഗീകാരം. രൂപതയിലെ മികച്ച സണ്‍ഡേ സ്‌കൂള്‍, പിറ്റിഎ, വിശ്വാസ പരിശീലന റിസോഴ്‌സ് ടീം, വിശ്വാസോല്‍സവ മത്സരത്തിലെ മികച്ച റീല്‍സ് എന്നിവക്കാണ് അവാര്‍ഡ് ലഭിച്ചത്. വാഴക്കുളം വിശ്വജ്യോതി എഞ്ചിനിയറിംഗ് കോളേജില്‍ നടന്ന രൂപത കണ്‍വെന്‍ഷനില്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലില്‍ നിന്ന് ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിന്‍സി ജോമോന്‍, സ്റ്റാഫ് സെക്രട്ടറി ലിനു ഷിബി, റിസോഴ്‌സ് ടീം ക്യാപ്റ്റന്‍ ജോണ്‍സന്‍ കറുകപ്പിള്ളില്‍, കൈക്കാരന്‍ ജോസ് കച്ചിറയില്‍, സി. ഹേയ്‌സ്ലെറ്റ്, ജിജി പുളിക്കല്‍, ഷോജി കണ്ണംപുഴ, സിബിന്‍ നെല്ലിക്കാട്ടില്‍, ഗ്രേസി അഗസ്റ്റിന്‍, ജെയിന്‍ ജോണി, ജിമ്മിച്ചന്‍ പുതിയാത്ത്, മറ്റ് അധ്യാപകള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

 

Back to top button
error: Content is protected !!