റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച ഡിഐജി കപ്പ് പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്

പുത്തന്‍കുരിശ്: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച ഡിഐജി കപ്പ് പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ കരസ്ഥമാക്കി. അവസാന ഘട്ട മത്സരത്തില്‍ കുന്നത്തുനാടിനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തിയാണ് പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ വിജയിച്ചത്. മാന്‍ ഓഫ് ദ സീരിയസ് വിഷ്ണു (വരാപ്പുഴ സ്റ്റേഷന്‍), മികച്ച ബൗളര്‍ അബ്ബാസ് (കുന്നത്തുനാട്), മികച്ച ബാറ്റ്‌സ്മാന്‍ അമ്പാടി (പുത്തന്‍കുരിശ്), ഫൈനലിലെ മികച്ച കളിക്കാരന്‍ അനൂപ് (പുത്തന്‍ കുരിശ്) എന്നിവരെ തെരഞ്ഞെടുത്തു. ആലുവ തുരുത്ത് ഗോട്ട് ടര്‍ഫില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.പി ജില്‍സന്‍ മാത്യു, പെരുമ്പാവൂര്‍ എ.എസ്.പി മോഹിത് റാവത്ത്, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി. അനില്‍,, സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി വി.എസ് നവാസ്, ആലുവ ഡി വൈഎസ്പിഎ പ്രസാദ്, മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസ്, എം.വി സനില്‍, ടി.ടി ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയില്‍ നിന്നുള്ള 47 ടീമുകളാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിനിരന്നത്.

 

Back to top button
error: Content is protected !!