പിറവത്ത്‌ വിവിധ റോഡുകളുടെ നിർമ്മാണ ഉദ്‌ഘാടനം നടത്തി……

 

പിറവം : പിറവം നഗരസഭയിൽ 1 ,4 ഡിവിഷനുകളിൽ പെട്ട കൊച്ചുപറമ്പ് പനമറ്റത്തിൽ വൈപ്പേൽ മൽസ്യ കോളനി റോഡ്, ചേമ്പാലപ്പടി മൽസ്യ കോളനി തൂക്ക് പാലം റോഡ്‌ എന്നിവയുടെ നിർമ്മാണ പ്രവർത്തികളുടെ ഉദ്‌ഘാടനം വീഡിയോ കോൺഫ്രൻസ് വഴി ഫിഷറീസ് ഹാർബർ എഞ്ചിനീയറിംഗ്,വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ നിർവഹിച്ചു . തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തി 23 ലക്ഷം രൂപ വീതം ഓരോ റോഡിനും അനുവദിച്ചാണ് നിർമ്മാണം നടത്തുന്നത് . ഇതോടനുബന്ധിച്ചു പിറവം മുനിസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിൽ അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പിറവം നഗരസഭാ ചെയർമാൻ സാബു.കെ. ജേക്കബ് ,വൈസ് ചെയർ പേഴ്‌സൺ അന്നമ്മ ഡോമി,സുബിൻ ജോർജ്, ഐഷ മാധവൻ, അരുൺ കല്ലറക്കൽ, സിജി സുകുമാരൻ, ജിൽസ് പെരിയപ്പുറം ,അജേഷ് മനോഹർ , സോജൻ ജോർജ്, ഉണ്ണി വലയിൽ, തമ്പി പുതുവാക്കുന്നേൽ, സിനി സൈമൺ ഷൈബി രാജു ,ഷാജി ഇലഞ്ഞിമറ്റത്തിൽ, കെ.ആർ .നാരായൺ നമ്പൂതിരി , കെ.സി.തങ്കച്ചൻ, തമ്പി ഇലവുംപറമ്പിൽ, ജോർജ് അലക്സ് ,എം.ടി.പൗലോസ് ,എം.ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സംബന്ധിച്ചു .

Back to top button
error: Content is protected !!