പോലീസ് അസോസിയേഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡിഎച്ച്ക്യൂ കളമശ്ശേരി ചാമ്പ്യന്‍മാരായി

മൂവാറ്റുപുഴ: കേരള പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലകമ്മിറ്റിയുടെ മൂവാറ്റുപുഴയില്‍ നടക്കുന്ന മുപ്പത്തിയേട്ടാമത് ജില്ല സമ്മേളനത്തിന് അനുബന്ധിച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളമശ്ശേരി ഡിഎച്ച്ക്യൂ ക്യാമ്പ് ജേതാക്കളായി. ഫൈനലില്‍ പെരുമ്പാവൂര്‍ എഎസ്പി മോഹിത് റാവത് നയിച്ച പെരുമ്പാവൂര്‍ ടീമിനെയാണ് ഡിഎച്ച്ക്യൂ പരാജയപെടുത്തിയത്. ചൊവ്വര ഗോട്ട് ക്ലബ് ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റില്‍ റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനില്‍ നിന്നും യൂണിറ്റുകളില്‍ നിന്നുമായി 12 ഓളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. എറണാകുളം റൂറല്‍ ജില്ല അഡിഷണല്‍ എസ്പി ജില്‍സണ്‍ മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്‍ ജില്ല സെക്രട്ടറി ടി.ടി ജയകുമാര്‍, അസോസിയേഷന്‍ ഭാരവാഹികളായ ആത്മന്‍ ഇ ആര്‍,ഷിബു ഇ.എം,സ്പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ അബു നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!