കാര്‍ഷിക മേഖലക്ക് സമഗ്ര പദ്ധതിയും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനവുമായി വാരപ്പെട്ടി പഞ്ചായത്ത്

കോതമംഗലം: കാര്‍ഷിക മേഖലക്ക് സമഗ്ര പദ്ധതികളും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനവും നടപ്പാക്കുന്നതിനുള്ള നടപടികളുമായി വാരപ്പെട്ടി പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. നാമമാത്രെ ചെറുകിട കര്‍ഷകര്‍ക്ക് പ്രോല്‍സാഹനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കി കൊണ്ട് സമഗ്ര കാര്‍ഷിക വികസനമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അതിനായി സ്‌കൂളുകള്‍, അംഗനവാടികള്‍, കുടുബശ്രീ അയല്‍ കൂട്ടങ്ങള്‍ എന്നിവര്‍ക്ക് വിത്തും സഹായങ്ങളും നല്‍കും. വാരപ്പെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന വികസന സെമിനാര്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിനായി പുതിയ പദ്ധതികള്‍ തയ്യാറാക്കുകയും മുഴുവന്‍ കുടുബങ്ങളിലേക്കും അവരുടെ ഉപയോഗിത്തിനായി തുണി സഞ്ചികള്‍ എത്തിച്ചു നല്‍കുകയും ചെയ്യും. ഇതോടെപ്പം ക്യാന്‍സര്‍ രോഗികളെ കണ്ടെത്തുന്നതിനായി മുഴുവന്‍ വാര്‍ഡുകളിലും പരിശോധനകള്‍ക്കായി ക്യാമ്പുകളും ബോധവല്‍ക്കരണ സെമിനാറുകളും സംഘടിപ്പിക്കും. പരമ്പരാഗത ജല സ്രോതസ്സുകളുടെ മലിനീകരണം തടയുന്നതിനും സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യുന്നതിനുള്ള പദ്ധതികളുമാണ് വികസന സെമിനാറില്‍ കരട് രേഖ അംഗീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, നിസാ മോള്‍ ഇസ്മാഈല്‍, പി.പി കുട്ടന്‍, ദീപ ഷാജു, കെ.എം സൈയ്ത് ബേസില്‍ യോഹന്നാന്‍ , കെ.കെ ഹുസൈന്‍, പ്രിയ സന്തോഷ്, എം.എസ് ബെന്നി, പഞ്ചായത്ത് സെക്രട്ടറി എം.എം ഷംസുദ്ദീന്‍, ആസൂത്രിത ഉപാധ്യക്ഷന്‍ സി.എ റഹീം, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ധന്യ സന്തോഷ്, ഹെഡ് ക്ലാര്‍ക്ക് അജീഷ് എന്നിവര്‍ പ്രസംഗിച്ചു