വികസന സെമിനാര്‍ നടത്തി

പോത്താനിക്കാട് : പോത്താനിക്കാട് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ജിനു മാത്യു അധ്യക്ഷത വഹിച്ചു. മെമ്പര്‍ ജോസ് വര്‍ഗീസ് കരട് പദ്ധതി അവതരണവും മെമ്പര്‍ ശ്രീ സജി. കെ. വര്‍ഗീസ് പദ്ധതി വിശദികരണം നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം ജോസഫ്‌, മെമ്പര്‍മാരായ ആശ ജിമ്മി, മേരി തോമസ്, വില്‍സണ്‍ ഇല്ലിക്കല്‍, ഫിജിന അലി, ബിസിനി ജിജോ, സുമ ദാസ് എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക മേഖല, ലൈഫ് ഭവനപദ്ധതി ഉള്‍പ്പെടെയുള്ള ദാരിദ്രലഘൂകരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള 2,23,48,200/രൂപ വകയിരുത്തിയിട്ടുള്ള കരട് പദ്ധതികളാണ് യോഗത്തില്‍ അവതരിപ്പിച്ചത്.

 

Back to top button
error: Content is protected !!