11-ാംമത് ദേശവിളക്ക് നവംബര്‍ 19ന്

മാറാടി: ഈസ്റ്റ് മാറാടി തത്ത്വമസി അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 11-ാംമത് ദേശവിളക്ക് നവംബര്‍ 19 ശനിയാഴ്ച ഈസ്റ്റ് മാറാടി ജംഗ്ഷനില്‍ നടത്തപ്പെടുന്നു. അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ എന്നിവ മാറാടി ശ്രീഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ഇടമനയില്ലത്ത് മഹേഷ് നമ്പൂതി മഹോത്സവം (പാനകപൂജ) നിര്‍വഹിക്കുന്നു. ദീപാരാധാന ശബരിമല മുന്‍മേല്‍ശാന്തി തിരുവഞ്ചൂര്‍ സൂര്യഗായത്രം (കാരിക്കോട്ട് ഇല്ലം) മനയില്‍ എസ്സ്. ഇ. ശങ്കരന്‍ നമ്പൂ തിരി മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. തുടര്‍ന്ന് ആവോലി ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം മേല്‍ ശാന്തി പുളിക്കപ്പറമ്പത്ത് ഇല്ലത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പാനകപൂജയും, അന്നദാനവും നടത്തപ്പെടുന്നു.

 

 

Back to top button
error: Content is protected !!